Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിറിൻെറ ദംഗൽ ഗാനം ചൈനീസ് ആരാധക സൃഷ്ടിയിൽ

text_fields
bookmark_border
ആമിറിൻെറ ദംഗൽ ഗാനം ചൈനീസ് ആരാധക സൃഷ്ടിയിൽ
cancel

ആമിർ ഖാന്റെ ദങ്കലും രാജമൗലിയുടെ ബാഹുബലിയും ചൈനയിലും ജപ്പാനിലും തീയറ്റർ നിറഞ്ഞോടി വാർത്തകളിലിടം പിടിച്ചിരുന്നു. ആമിറിൻെറ കട്ടഫാനായ ഒരു ജപ്പാനീസ് യുവാവ് ദംഗൽ ചിത്രത്തിലെ  ധാക്കാത്  എന്ന പാട്ടിനൊപ്പം നൃത്തം ചവിട്ടുന്ന വി‍ഡിയോ വൈറലായി. ജപ്പാനിലെ ആമിർ ഖാൻ ആരാധകരുടേതാണു വിഡിയോ. ആമിർ ഖാൻ എഫ്.സി ചൈന എന്ന പേജിലാണു വിഡിയോ പ്രത്യക്ഷപ്പെട്ടത്. ചൈനീസ് ഭാഷയിലേക്ക് മൊഴി മാറ്റം നടത്തിയ ആമിറിൻെറ നിരവധി വിഡിയോകൾ ഈ പേജിലുണ്ട്.

ഇന്ത്യൻ ബോക്സ് ഒാഫീസിൽ റെക്കോഡ് തിരുത്തിയ ചിത്രമാണ് ആമിർഖാന്‍റെ ദംഗൽ. മെയ് അഞ്ചിന് ചൈനയിൽ റിലീസ് ആയ ചിത്രം കോടികളാണ് കളക്ഷൻ നേടിയത്. ചൈനയിൽ 7000 സ്ക്രീനിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ പ്രൊമോഷന് വേണ്ടി ആമിർഖാൻ ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിൽ എത്തിയരുന്നു. 

ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dangal Gift from China Aamir Khan-music
Next Story