Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രോസ് റോഡിലെ ഗാനമെത്തി; മേലാകേ...

text_fields
bookmark_border
ക്രോസ് റോഡിലെ ഗാനമെത്തി; മേലാകേ...
cancel

സ്ത്രീകൾ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ക്രോസ് റോഡ് എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'മേലാകേ' എന്ന ഗാനം ശ്വേത മോഹനും അനിത ഷൈഖും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അനിത  ഷൈഖ് തന്നെയാണ് റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്. പത്ത് സംവിധായകർ ചേർന്ന് ഒരുക്കുന്ന ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പത്തു പ്രമുഖ നടികളാണ്. ഈ പ്രൊജക്ട് ലെനിൻ രാജേന്ദ്രന്‍റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മംമ്ത മോഹൻദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ് ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ഇവയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ്. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് ക്രോസ് റോഡ് നിർമിച്ചിരിക്കുന്നത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crossroad Malayalam Movie Song Melake-Music
Next Story