കൊറോണക്കാലത്ത് ക്ഷമയോടെ ഒത്തൊരുമിച്ചു ലോകത്തെ സംരക്ഷിക്കാൻ പോരാടുന്നവർക്ക് വേണ്ടി കുറച്ചു ചെറുപ്പക്കാ ർ ചേർന്നൊരുക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. ഡോണ്ട് ബി അഫ്രെയ്ഡ് എന്ന് പേരിട്ടിരിക്കുന്ന ഗാനം റാ പ്പിെൻറ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ സകരിയയാണ് സമൂഹ മാധ്യമത്തിലൂടെ ഗാനം റിലീസ് ചെയ്തത്.
ഉകുൽബുക റെക്കോർഡ്സ് സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത് അഷ്ഫാഖ് അഹമ്മദ് കെ.പിയാണ്. ഹാഷിം പി.ടി, ഇർഫാൻ കോട്ടപ്പറമ്പൻ എന്നിവർ ചേർന്ന പാടിയ പാട്ടിെൻറ വരികൾ ഹാഷിം പി.ടിയുടേതാണ്. ബാസിൽ മികാസയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.