Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായകൻ ജസ്റ്റിൻ ബീബർ സംഗീത പരിപാടി മാറ്റിവെച്ചു

text_fields
bookmark_border
Justin-Bieber
cancel

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ സംഗീത പരിപാടികൾ മാറ്റിവെച്ചതായി കനേഡിയൻ പോപ്പ് ഗായകൻ ജസ ്റ്റിൻ ബീബർ. 2020ൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 'ചേഞ്ചസ് ടൂർ' അടക്കമുള്ള സംഗീത പരിപാടികളാണ് താൽകാലികമായി മാറ്റിവെച്ചത്. ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്.

ജസ്റ്റിനും അണിയറ പ്രവർത്തകരും സംഗീത പരിപാടിക്കുള്ള പരിശീലനം നടത്തി വരികയായിരുന്നു. പൊതു ജനങ്ങളുടെ ആരോഗ്യത്തിൽ ആശങ്കയുണ്ട്. ആരാധകരുടെ ആരോഗ്യത്തിനാണ് താരം പ്രഥമ പരിഗണന നൽകുന്നത്. വീണ്ടും അവസരം വന്നാൽ സംഗീത പരിപാടി നടത്തുമെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ ജസ്റ്റിൻ അറിയിച്ചു.

സംഗീത പരിപാടിയിൽ പങ്കെടുക്കാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - COVID-19: Justin Bieber postpones all 2020 concerts -Music News
Next Story