Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘ഒറ്റയ്​ക്കിരിക്കാതെ...

‘ഒറ്റയ്​ക്കിരിക്കാതെ പോംവഴി വേറില്ല’-ലോക്​ഡൗൺ കാലത്ത്​ ശ്രദ്ധേയമായി ഹരി പി. നായരുടെ കവിത

text_fields
bookmark_border
‘ഒറ്റയ്​ക്കിരിക്കാതെ പോംവഴി വേറില്ല’-ലോക്​ഡൗൺ കാലത്ത്​ ശ്രദ്ധേയമായി ഹരി പി. നായരുടെ കവിത
cancel

കോവിഡ്​ കാലത്ത്​ വീടുകളിലേക്ക്​ ഒതുങ്ങു​േമ്പാൾ ഗൃഹാത​ുരത്വത്തിന്​ പുതിയ മാനം പങ്കുവെച്ച്​ ഒരു സംഗീ താവിഷ്​കാരം. ലോക്​ഡൗൺ കാലത്ത്​ നാം നടത്തേണ്ട പ്രതിരോധ നീക്കങ്ങളും സജീവമായിരുന്ന നാടി​​​െൻറ നിശ്ചലമായ ഇന്ന ത്തെ അവസ്​ഥയുമെല്ലാം വരച്ചുകാട്ടി പ്രശസ്​ത തിരക്കഥാകൃത്ത്​ ഹരി പി. നായർ രചിച്ച ‘ഗൃഹാതുരത്വം’ എന്ന കവിതയാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. ‘ഒത്തുചേർന്നീ ആധി ആകെ അകറ്റീടാൻ, ഒറ്റയ്​ക്കിരിക്കാതെ പോംവഴി വേറില്ല’എന ്ന സന്ദേശമാണ്​ ഹൃദ്യമായ കവിതയിലൂടെ ഹരി മുന്നോട്ടുവെക്കുന്നത്​.

‘ലോകത്തിലാകെ പകർ​ന്നൊരീ രോഗാണു,
വ്യാപനം വ്യാധി തന്നീടാതെ പോകില്ല,
ശോകത്തിലാണ്ട ഭൂഖണ്ഡങ്ങളിൽ കണ്ട,
ദോഷത്തിനൗഷധം കിട്ടാതെ പറ്റില്ല
മർത്യൻ പ്രകൃതിയെ പാടെ മറന്നിട്ട്​
മത്സരിച്ചോടുന്നതെന്തി​െനന്നറിയില്ല
മാറാമഹാമാരി മണ്ണിൽ വിതച്ചിട്ട്​
​‘കൈ കഴുകൽ’ കൊണ്ടു മാത്രം ഗു​ണമാകില്ല
തൊട്ടും പിടിച്ചും നാം സ്വാർഥം മു​േന്നറിയാൽ
ഒട്ടും തൊടാത്ത നാൾ അത്ര ദൂരത്തല്ല’ എന്ന്​ ദൃശ്യാവിഷ്​കാരത്തി​​​െൻറ പിന്തുണയോടെ ഹരി ഓർമിപ്പിക്കുന്നു. ‘ആതുരകാലത്തെ ഗൃഹവാസം പുതിയ തിരിച്ചറിവുകളേകുന്നു’ എന്ന അടിക്കുറിപ്പോടെയാണ്​ കവിത പോസ്​റ്റ്​ ചെയ്​​തിട്ടുള്ളത്​. ഗാനഗന്ധർവൻ, പഞ്ചവർണത്തത്ത തുടങ്ങിയ സിനിമകൾക്ക്​ ഹരി പി. നായർ തിരക്കഥ രചിച്ചിട്ടുണ്ട്​. സംഗീതം നൽകി ആലപിച്ചിരിക്കുന്നത്​ കണ്ണൻ ജി. നാഥാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newscovid 19Grihathurathwam
News Summary - covid 19 Grihathurathwam poem You tube -Kerala news
Next Story