മാണിക്യ മലർ ഗാനത്തിനെതിരെ സെൻസർ ബോർഡിനും പരാതി

10:05 AM
15/02/2018

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തിനെതിരെ സെൻസർ ബോർഡിനെ സമീപിച്ചത്. 

ഗാനത്തിൽ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷിക്ക് കത്ത് നൽകിയത്. ഗാനം പിൻവലിക്കാൻ ബോർഡ് തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സംഘടന കത്തിൽ വ്യക്തമാക്കുന്നു. 

നേരത്തെ, പ്രവാചകനിന്ദ ആരോപിച്ച് ഒരുകൂട്ടം യുവാക്കൾ നൽകിയ പരാതിയിന്മേൽ ഹൈദരാബാദ് പൊലീസ് ചിത്രത്തിന്‍റെ സംവിധായകൻ ഒമർ ലുലുവിനെതിെര കേസ് എടുത്തിരുന്നു. ഇതോടെ ചിത്രത്തിൽ നിന്ന് ഗാനം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറപ്രവർത്തകർ പ്രേക്ഷക പിന്തുണ കണ്ട് തീരുമാനം മാറ്റിയിരുന്നു. 

Loading...
COMMENTS