'മാണിക്യ മലർ' പ്രവാചക നിന്ദയെന്ന്​ പരാതി; ഒമർ ലുലുവിനെതിരെ കേസ്

17:45 PM
14/02/2018
maanikya

ഹൈദരാബാദ്​: ഒരു അഡാർ ലവ്​ എന്ന ചിത്രത്തിലെ വൈറലായ  ഗാനം മാണിക്യ മലരായ പൂവി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സംവിധാ‍യകൻ ഒമർ ലുലുവിനെതിരെ കേസെടുത്തു. ഹൈദരാബാദിലെ ഫലകുനാമ പൊലീസ്​ സ​്​റ്റേഷനാണ് ക്രൈംനമ്പർ 34/18 u/s 295എ ആയി കേസ് രജിസ്റ്റർ ചെയ്തത്. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യുവാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി സൗത്ത് ഹൈദരാബാദ് സിറ്റി മാധ്യമങ്ങളെ അറിയിച്ചു.

ഗാനം ഇംഗ്ലീഷിലേക്ക്​ തർജമ ചെയ്​തപ്പോൾ പാട്ടിലെ വരികൾ പ്രവാചകൻ മുഹമ്മദ്​ നബിയെ നിന്ദിക്കുന്ന തരത്തിലാണെന്നും വരികളെ നിന്ദിക്കുന്ന വിധത്തിലാണ്​ പാട്ടിൽ നായികയുടെ ഭാവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമൊക്കെ​ പരാതി നൽകിയ അദ്​നാൻ കമർ പറയുന്നു. ഫേസ്​ബുക്ക്​ ലൈവിൽ വന്ന അദ്​നാൻ പാട്ടി​​​​​​​​െൻറ ഇംഗ്ലീഷ്​ തർജമയും പങ്ക്​ വെച്ചിരുന്നു. പാട്ട്​ ഒരുക്കിയവർക്കെതിരെയാണ്​ പരാതിയെന്നും നായികക്കെ​തിരല്ലെന്നും യുവാക്കൾ കൂട്ടിച്ചേർത്തു. അതേ സമയം സാമൂഹ്യ മാധ്യമങ്ങളിൽ പരാതി നൽകിയ യുവാക്കൾക്കെതിരെ നിരവധിപേരാണ്​ രംഗത്ത്​ വന്നത്​. പ്രശസ്​തി നേടാനായുള്ള ശ്രമമാണ്​ അവർ നടത്തുന്ന​െതന്നും പരാതിപ്പെടാൻ മാത്രം പാട്ടിൽ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നില്ലെന്നും അവർ പറയുന്നു.

പാ​ട്ട്​ പ​ഠി​ക്കാ​ൻ ശ്ര​മി​ച്ച വേ​ള​യി​ൽ ത​ർ​ജ​മ പ​രി​ശോ​ധി​ച്ചെ​ന്നും അ​പ്പോ​ഴാ​ണ്​ ​പ്ര​ണ​യ​രം​ഗ​ത്തി​ന്​ മ​ത​പ​ര​മാ​യി ബ​ന്ധ​മു​ള്ള വ​രി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തെ​ന്നും മു​ഖീ​ത്​ ഖാ​ൻ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട്​ പ​റ​ഞ്ഞു. സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി​യി​ല്ല. ആ​രു​ടെ​യും വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ല പാ​ട്ടി​​െൻറ വ​രി​ക​ളെ​ന്ന്​ സി​നി​മ സം​വി​ധാ​യ​ക​ൻ ഉ​മ​ർ ലു​ലു പ​റ​ഞ്ഞു. ഇ​ത്​ പ​ഴ​യ പ്ര​ണ​യ​ഗാ​ന​മാ​ണ്. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ഇൗ ​പാ​ട്ട്​ പാ​ടി​യി​രു​ന്നു. അ​തി​ൽ മു​സ്​​ലിം വി​രു​ദ്ധ​മാ​യ യാ​തൊ​ന്നു​മി​ല്ല-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS