എ.ആർ റഹ്​മാ​െൻറ സംഗീതത്തിൽ ചിന്മയി പാടി; അതും മലയാളത്തിൽ

16:20 PM
02/12/2018
ar-rahman-chinmayi

തമിഴ്​ സിനിമാ മേഖലയിൽ മീടൂ ആരോപണങ്ങൾക്ക്​ തുടക്കമിട്ട പ്രശസ്​ത ഗായിക ചിന്മയി ശ്രീപദ മലയാളത്തിലേക്ക്​. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങൾ നടത്തിയതിന്​ ശേഷം ഡബ്ബിങ്​ ആർട്ടിസ്റ്റ്​ യൂണിയനിൽ നിന്നും ചിന്മയിയെ പുറത്താക്കുകയും പാടാനുള്ള അവസരങ്ങൾ നിഷേധിക്കുകയും ചെയ്​ത സാഹചര്യത്തിൽ മലയാള സിനിമയിൽ താരത്തിന്​ അവസരങ്ങൾ ഒരുങ്ങുകയാണ്​.

പൃഥ്വിരാജ്​ സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ബ്ലെസി ചിത്രം ആടുജീവിതത്തിലാണ്​ താരം പാടുന്നത്​. സാക്ഷാൽ എ.ആർ റഹ്​മാൻ സംഗീതം നൽകുന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. റഹ്​മാൻ തന്നെയാണ്​ ചിന്മയി പാടുന്ന വിവരം പുറത്തുവിട്ടത്​. ബെന്യാമി​​െൻറ വിഖ്യാത നോവലാണ്​ ബ്ലെസി സിനിമയാക്കുന്നത്​.

ഒരു ചാനൽ അഭിമുഖത്തിലാണ്​ റഹ്​മാൻ ത​​െൻറ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച്​ വെളിപ്പെടുത്തിയത്​. സർവം താളമയം എന്ന രാജീവ്​ മേനോൻ ചിത്രവുമായി ബന്ധപ്പെട്ട്​ ജീ.വി പ്രകാശ്​കുമാർ, എ.ആർ റഹ്​മാൻ, രാജീവ്​ മേനോൻ എന്നിവരുടെ അഭിമുഖത്തിലാണ്​ ചിന്മയിയുമൊത്ത്​ വീണ്ടും ഗാനമൊരുക്കുന്നതിനെ കുറിച്ച്​ റഹ്​മാൻ സംസാരിച്ചത്​.

രണ്ട്​ വർഷത്തോളമെടുത്ത്​ ചിത്രീകരിക്കുന്ന ആടുജീവിതം വലിയ ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ്​. പൃഥ്വിരാജി​െന കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കും. 

Loading...
COMMENTS