ചെന്നൈ: പ്രശസ്തർക്കുനേരെ അപകീർത്തി പരത്തുന്നത് ഇപ്പോൾ പുതിയ സംസ്കാരമായെന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തു. കഴിഞ്ഞ ദിവസം സിനിമ പിന്നണി ഗായിക ചിൻമയി ശ്രീപാദയും മറ്റു ചില യുവതികളും വൈരമുത്തുവിനെതിരെ ലൈംഗിക പീഡനശ്രമം ആരോപിച്ച് മീ ടൂ കാമ്പയിനിൽ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബുധനാഴ്ച ൈവരമുത്തു ട്വിറ്ററിൽ പ്രതികരിച്ചത്.
ഇൗയിടെയായി താൻ തുടർച്ചയായി അപമാനിക്കപ്പെടുകയാണെന്നും അതിെലാന്നാണിതെന്നും യാഥാർഥ്യങ്ങൾക്ക് വിരുദ്ധമായ വിഷയങ്ങൾ താൻ ഗൗരവത്തിലെടുക്കാറില്ലെന്നും സത്യം എന്താണെന്ന് കാലം പറയുമെന്നും ൈവരമുത്തു അഭിപ്രായെപ്പട്ടു.
മിനിറ്റുകൾക്കകം ‘നുണയൻ’ എന്നു മാത്രം കുറിച്ച് ട്വീറ്റ് ചെയ്ത് ചിന്മയി രംഗത്തെത്തി. വൈരമുത്തുവിനെതിരായ മീ ടൂ കാമ്പയിൻ തമിഴ്നാട്ടിൽ വിവാദമായിരിക്കയാണ്. സംവിധായകൻ അമുദൻ, നടൻ സിദ്ധാർഥ്, നടിമാരായ സമന്ത, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ മീ ടു കാമ്പയിന് പിന്തുണയറിയിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.