സുഡുവിന്​ വേണ്ടി ബിരിയാണി വെച്ച്​ ഉമ്മമാർ; സുഡാനിയിലെ ഒരു പാട്ടുകൂടി VIDEO

13:18 PM
14/04/2018
sudani-song

സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയയിലെ ഒരു മനോഹര ഗാനം കൂടി പുറത്ത്​. സംഗീത സംവിധായകൻ റെക്​സ്​ വിജയൻ തന്നെ ആലപിച്ച ചെറുകഥ പോലെ എന്നു തുടങ്ങുന്ന ഗാനത്തി​​െൻറ മുഴുവൻ വീഡിയോയാണ്​ പുറത്തുവിട്ടത്​. ഹരിനാരായണ​​െൻറതാണ്​ വരികൾ. 

നവാഗതനായ സക്കരിയ സംവിധാനം ചെയ്​ത ചിത്രത്തിൽ നൈജീരിയക്കാരനായ സാമുവൽ അബിയോളയും സൗബിൻ ഷാഹിറുമാണ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്​തിരിക്കുന്നത്​. ബോക്​സ്​ ഒാഫീസിൽ മികച്ച പ്രകടനം കാഴ്​ചവെക്കുന്ന ചിത്രത്തിന്​ നിരൂപകർക്കിടയിൽ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്​. ഷൈജു ഖാലിദും സമീർ താഹിറും ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ചിത്രത്തിലെ ഗാനങ്ങളെല്ലാം യൂട്യൂബിൽ തരംഗമായിരുന്നു. 

Loading...
COMMENTS