വീണ്ടും റഹ്​മാനിസം; മനം കവർന്ന്​ മണിരത്​നം ചിത്രത്തിലെ ഗാനങ്ങൾ VIDEO

13:09 PM
10/09/2018
CCV-MOVIE-RAHMAN

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മണിരത്​നം ചിത്രം ചെക്കച്ചിവന്ത വാനത്തിലെ പാട്ടുകൾ തരംഗമാവുന്നു. ഇസൈ പുയൽ എ.ആർ റഹ്​മാൻ ഇൗണമിട്ട മഴൈ കുരുവി, ഭൂമി ഭൂമി എന്നീ ഗാനങ്ങളാണ്​ സംഗീത പ്രേമികൾ ഏറ്റെടുത്തത്​. റഹ്​മാ​​െൻറ വ്യത്യസ്​തമായ സംഗീതം ആസ്വാദകർ ഏറ്റെടുത്തതിന്​ തെളിവായി യൂട്യൂബിൽ ലക്ഷണക്കിന്​ പേരാണ്​ ഗാനം കണ്ടത്​. 

ഇറങ്ങി രണ്ടുദിവസം പൂർത്തിയായപ്പോൾ രണ്ട്​ മില്യൺ കാഴ്​ചക്കാരാണ് യൂട്യൂബിൽ​ മഴൈ കുരുവി എന്ന ഗാനത്തിന്​ ലഭിച്ചത്​. വൈരമുത്തുവാണ്​ ഗാനങ്ങൾക്ക്​ വരികൾ ഒരുക്കിയത്​. മഴൈ കുരുവി ആലപിച്ചത്​ എ.ആർ റഹ്​മാൻ തന്നെയാണ്​. ശക്​തി ശ്രീ ഗോപാലനാണ്​ ഭൂമി ഭൂ​മി പാടിയിരിക്കുന്നത്​.

പ്രകാശ്​ രാജ്​, സിലമ്പരശൻ, അരവിന്ദ്​ സ്വാമി, വിജയ്​ സേതുപതി, അരുൺ വിജയ്​, ജ്യോതിക, അതിഥി റാവു ഹൈദരി, തുടങ്ങി വമ്പൻ താരനിരയുമായി വരുന്ന ചിത്രത്തിന്​ രചന നിർവഹിച്ചിരിക്കുന്നത്​ സിവ ആനന്ദ്​, മണിരത്​നം എന്നിവർ ചേർന്നാണ്​. സന്തോഷ്​ ശിവനാണ്​ ഛായാഗ്രഹണം. ശ്രീകർ പ്രസാദ്​ എഡിറ്റിങ്ങും ദിലിപ്​ സുബ്ബരായൻ ആക്ഷനും കൈകാര്യം ചെയ്​തിരിക്കുന്നു. യൂട്യൂബിൽ 92 ലക്ഷം കാഴ്​ചക്കാരുമായി തരംഗമായിരിക്കുകയാണ്​ മണിരത്​നത്തി​​െൻറ ചെക്കച്ചിവന്ത വാനം എന്ന ചിത്രത്തി​​െൻറ ട്രെയിലർ.

Loading...
COMMENTS