കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനമെത്തി. കലാഭവൻ മണി തന്നെ ആലപിച്ച് തരംഗമായ ആരോരുമാവാത്ത കാലത്ത് എന്ന പാട്ടിെൻറ റീമിക്സാണ് ചിത്രത്തിെൻറ അണിയറ പ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളിലുടെ ശ്രദ്ധേയനായ രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയുടെ വേഷം അവതരിപ്പിക്കുന്നത്.
സലിംകുമാർ, ജനാർദനൻ, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ധർമ്മജൻ, ടിനി ടോം, കൊച്ചുപ്രേമൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയൻ സംവിധാനം ചെയ്യുന്ന സിനിമക്ക് ഉമ്മർ കാരിക്കാടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹരിനാരായണെൻറ വരികൾക്ക് ബിജിപാൽ ഇൗണം പകരുന്നു.