കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലെ മനോഹരമായ ഗാനമെത്തി. 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന് തുടങ്ങുന്ന ഗാനത്തിന് ഇൗണമിട്ടത് ബിജിബാലാണ്. ഹരിനാരായണെൻറതാണ് വരികൾ. പ്രശാന്ത് പുതുകരി, സംഗീത എന്നിവർ ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.
വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാഭവൻ മണിയായി വേഷമിടുന്നത് രാജാമണിയാണ്. മണിയുടെ ജീവിതത്തിലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കരയിക്കുന്നതുമായ സന്ദർഭങ്ങളിലൂടെയായിരിക്കും ചാലക്കുടിക്കാരെൻറ കഥ മുന്നോട്ട് നീങ്ങുക.
സലീം കുമാർ, ജനാർദ്ദനൻ, ധർമജൻ ബോൾഗാട്ടി, ജോജു േജാർജ്, ടിനി ടോം, കൊച്ചു പ്രേമൻ, ശിവജി ഗുരുവായൂർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.