ആട് 2ന് ശേഷം ജയസൂര്യ നായകനാകുന്ന ക്യാപ്റ്റനിലെ വീഡിയോ ഗാനം പുറത്ത് വിട്ടു. റഫീഖ് അഹമ്മദിെൻറ വരികൾക്ക് ഗോപി സുന്ദർ ഇൗണമിട്ട ‘പാൽതിര പാടും’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലാണ്.
ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വിൽ എൻറർടൈൻമെൻറിെൻറ ബാനറിൽ ടി.എൽ ജോർജ് ആണ് നിർമിക്കുന്നത്. സിദ്ധിഖ്, രഞ്ജി പണിക്കർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.