‘ഷേപ് ഒാഫ് യു’ ഗായകന് കളിക്കൂട്ടുകാരി ജീവിത സഖി
text_fieldsലണ്ടൻ: ലോകത്ത് ഇന്ന് ഏറ്റവും ആരാധകരുള്ള പാട്ടുകാരൻ. യൂട്യൂബിൽ ബില്ല്യൺ കാഴ്ചക്കാരുള്ള അപൂർവ്വം ഗായകരിലൊരാൾ. ബ്രിട്ടീഷ് ഗായകനായ എഡ് ഷീറാൻ ഇപ്പോൾ സംഗീത മേഖലയിൽ വിശേഷണങ്ങൾക്ക് അതീതമായ നിലയിലാണ്. 26 കാരനായ ഷീറന് ഇങ്ങ് കേരളത്തിൽ വരെ ആരാധകരുണ്ട്. ‘ഷേപ് ഒാഫ് യു’ എന്ന ഗാനം ഉണ്ടാക്കിയ ഒാളം അവസാനിക്കുന്നതിന് മുമ്പാണ് ഷീറെൻറ വിവാഹ പ്രഖ്യാപനം.

വിവാഹ വാർത്ത പുറത്ത് വിട്ടതും ഷീറൻ തന്നെയാണ്. ഇൻസ്റ്റാഗ്രാമിൽ ഷീറൻ പങ്ക് വച്ച ചിത്രമാണ് ചർച്ചയാവുന്നത്. തെൻറ കളിക്കൂട്ടുകാരിയുമൊത്തുള്ള ചിത്രത്തിെൻറ അടിക്കുറിപ്പിൽ തെൻറ ഭാവി വധുവാണെന്നും തങ്ങൾ ഇഷ്ടത്തിലുമാണെന്നൊക്കെ ഷീറൻ പറയുന്നു.
ബാല്യ കാല സുഹൃത്തായ ‘ചെറി സീബോൺ’ ആണ് ലോക പ്രശസ്ത ഗായകെൻറ ജീവിത പങ്കാളി. 11ാം വയസ്സിൽ സെക്കൻററി സ്കൂളിൽ വെച്ചാണ് ഷീറൻ ചെറിയെ കണ്ട് മുട്ടുന്നത്. ഫീൽഡ് ഹോക്കി താരമായ ചെറി, നോർത്ത് കരോലിനയിലെ ഡ്യൂക് യുണിവേഴ്സിറ്റിയിലാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. ശേഷം വാൾസ്ട്രീറ്റ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ജോലി നോക്കി.

ഷീറെൻറ പെർഫെക്ടും ഷേപ് ഒാഫ് യുവുമൊക്കെ ഇപ്പോഴും യൂട്യൂബിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളാണ്. ഗ്രാമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളാണ് ‘ഷേപ് ഒാഫ് യു’ എന്ന ഗാനത്തിലൂടെ ഷീറൻ നേടിയത്. ഷീറെൻറ പെർഫക്ടും കഴിഞ്ഞ വർഷത്തെ ചാർട് ബസ്റ്ററാണ്
