ബ്രസീലിയന്‍ മോഡലിനെ അപമാനിച്ച ഗായകന്‍ മിഖ സിങ് വീണ്ടും അറസ്റ്റിൽ

01:28 AM
08/12/2018
mikhasingh

അബൂദബി: കൗമാരക്കാരിയായ ബ്രസീലിയന്‍ മോഡലിനെ അപമാനിച്ചതിന് അറസ്​റ്റിലായ ഇന്ത്യന്‍ ഗായകന്‍ മിഖ സിങ്ങിനെ വിട്ടയച്ചുവെങ്കിലും വീണ്ടും അറസ്​റ്റ്​ ചെയ്​തു. അബൂദബി കോടതി പൊലീസ് കസ്​റ്റഡിയില്‍ വിട്ടതിനെ തുടർന്നാണ്​ നടപടി. 17 കാരിയായ മോഡലിന് അശ്ലീല ചിത്രങ്ങള്‍ അയച്ചു എന്ന കേസില്‍ വ്യാഴാഴ്​ച രാത്രി ദുബൈയിൽ നിന്നാണ്​ മിഖ സിങിനെ അറസ്​റ്റ്​ ചെയ്തത്. തുടർന്ന്​ ഇദ്ദേഹത്തെ അബൂദബിയിലേക്ക്​ കൊണ്ടുപോയി.

എന്നാൽ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി ഇടപെട്ട് മണിക്കൂറുകൾക്കം ഗായകനെ മോചിപ്പിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാമെന്ന ഉറപ്പിലാണ് പൊലീസ് മിഖ സിങിനെ വിട്ടയച്ചത്. കേസി​​െൻറ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാൻ ഗായകനെ പൊലീസ് കസ്​റ്റഡിയില്‍ വിടുകയായിരുന്നു.

എത്ര ദിവസത്തേക്കാണ് കസ്​റ്റഡി എന്നത് വ്യക്തമല്ല. അബൂദബിയില്‍ താമസ വിസയുള്ള മിഖ സിങ് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് പിടിയിലായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ്​ ഇയാള്‍ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് ചിത്രങ്ങളയച്ചത്. 

Loading...
COMMENTS