ഗായകൻ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

10:09 AM
13/08/2019

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍. 

മഹാരാജാസ് കോളേജിൽ ബിജു നാരായണ​​​​െൻറ സഹപാഠിയായിരുന്നു ശ്രീലത. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവർ മക്കളാണ്. 

Loading...
COMMENTS