സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായി

19:09 PM
29/08/2017

കൊച്ചി: സംഗീത സംവിധായകൻ ബിജിബാലി​​െൻറ ഭാര്യ ശാന്തി ബിജിബാൽ (36) നിര്യാതയായി. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. ഒരാഴ്​ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 4.10നാണ്​ മരണം. ഇൗ മാസം 19ന് രാവിലെ 9.15ഓടെ അബോധാവസ്ഥയിലായതിനെത്തുടർന്നാണ്​ ശാന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ദയ, ദേവ്​ദത്ത്​ എന്നിവരാണ്​ മക്കൾ.

കൊച്ചി വെണ്ണലയിലായിരുന്നു ബിജിബാലും കുടുംബവും താമസം. നർത്തകിയായിരുന്ന ശാന്തി വീട്ടിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നു. ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്​’ എന്ന പാട്ടി​​െൻറ വിഡിയോയിൽ ശാന്തി പാടി അഭിനയിച്ചിട്ടുണ്ട്​. ബിജിബാലി​​െൻറ സംഗീതത്തിൽ ‘സകലദേവ നുതെ’ എന്ന ആൽബവും പുറത്തിറക്കി.

ഇളയ മകൾ ​ദയ കുഞ്ഞിരാമായണം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്​. 

COMMENTS