‘ഭൂമി’യുടെ പാട്ടുമായി മഡോണയും കൂട്ടരും

15:58 PM
22/09/2019
madonna-sebastian-220919.jpg

കോഴിക്കോട്: നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ പുതിയ സംഗീത ആൽബവുമായി രംഗത്ത്. ‘ഭൂമി’ എന്ന് പേരിട്ട സംഗീത ആൽബത്തിലെ പാട്ടാണ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

റോബി എബ്രഹാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മാത്യു പണിക്കരുടേതാണ് വരികൾ. മഡോണയും ദീപക് കുട്ടിയും ചേർന്നാണ് 'ആലോലം ആടിവരുന്നതാരാണോ' എന്ന ഗാനം പാടിയിരിക്കുന്നത്. മഡോണയുടെ സഹോദരി മിഷേൽ സെബാസ്റ്റ്യൻ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ഗുഡ് വിൽ എന്‍റർടെയിൻമെന്‍റാണ് ആൽബം യൂട്യൂബിൽ റിലീസ് ചെയ്തത്. 

Loading...
COMMENTS