Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബാലു മടങ്ങി,...

ബാലു മടങ്ങി, ജാനിക്കരികിലേക്ക്​...

text_fields
bookmark_border
ബാലു മടങ്ങി, ജാനിക്കരികിലേക്ക്​...
cancel

വയലിൻ തന്ത്രികളിൽനിന്നുതിർന്ന സംഗീതത്തി​​​​​​​െൻറ മായികതയിൽ നമ്മുടെ കാലത്തെ പിടിച്ചുനിർത്തിയ ആ മാന്ത്രികൻ ഇനി നൊമ്പരമാർന്ന ഒാർമ. നെഞ്ചോടമർത്തി കൊതി തീർന്നിട്ടില്ലാത്ത പൊന്നുമകൾ ജാനി എന്ന തേജസ്വിനിക്കരികിലേക്ക്​ ആരാധകരുടെ പ്രിയപ്പെട്ട ബാലഭാസ്​കർ യാത്രയായി. ആരാധകരുടെയും ബന്ധുജനങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീരാവിലാപങ്ങൾക്കിടയിൽ ഇന്ന്​ രാവിലെ 11 മണിക്ക്​ തൈക്കാട്​ ശാന്തികവാടത്തിൽ ബാലഭാസ്​കറിനെ ഒൗദ്യോഗിക ബഹുമതികളോടെ സംസ്​കരിച്ചു.

ഇന്നലെ ബാലഭാസ്​കർ പഠിച്ചിരുന്ന യൂണിവേഴ്സിറ്റി കോളജിലും കലാഭവന്‍ തിയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷം വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. വീട്ടിൽനിന്ന്​ വിലാപയാത്രയായാണ്​ മൃതദേഹം തൈക്കാട്​ ശാന്തികവാടത്തിലെത്തിച്ചത്​. ഇന്ന്​ രാവിലെയും നിരവധി ​പ്രമുഖർ വീട്ടിലെത്തി ബാലഭാസ്​കറിന്​ അ​ന്ത്യോപചാരം അർപ്പിച്ചിരുന്നു.

bala-cremation
ബാലഭാസ്കറി​​​​​െൻറ മൃതദേഹത്തിനൊപ്പം പ്രിയപ്പെട്ട സംഗീത ഉപകരണം വയലിൻ

പ്രിയ സുഹൃത്തിന്​ യാത്രാമൊഴി അർപ്പിക്കാൻ ഡ്രം മാന്ത്രികൻ ശിവമണിയും കീബോർഡ്​ പ്രതിഭ സ്​റ്റീഫൻ ദേവസ്യയും മന്ത്രിമാരായ കടകമ്പള്ളി സുരേന്ദ്രൻ,എ.കെ. ബാലൻ തുടങ്ങിയവർ ശാന്തികവാടത്തിൽ എത്തിയിരുന്നു. ആരാധകരുടെ നിറമിഴികൾക്കിടയിലൂടെ 11.15ഒാടെ ബാലഭാസ്​കറി​​​​​​​െൻറ ഭൗതികദേഹം അഗ്​നിനാളങ്ങൾ ഏറ്റുവാങ്ങി. അതിനു മുമ്പ്​ അവസാനമായി അച്ഛനെ ഒരിക്കൽ കൂടി മൃതശരീരം കാണിച്ചു.

കഴിഞ്ഞ 25ന്​ പുലർച്ചെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ബാലഭാസ്​കർ ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്​ മരണത്തിന്​ കീഴടങ്ങിയത്​. അപകടം നടന്നയുടൻ ​തന്നെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയും സുഹൃത്ത്​ അര്‍ജുനും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

16 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന തേജസ്വിനിയുമായി തൃശൂരിൽ വഴിപാടുകൾ കഴിഞ്ഞ്​ മടങ്ങുന്ന വഴിയിലാണ്​ അപകടം നടന്നത്​. ത​​​​​​​െൻറ ജീവനെക്കാൾ പ്രിയപ്പെട്ട മകൾ മരണമടഞ്ഞ വാർത്ത അറിയാതെയാണ്​ സംഗീതപ്രേമികളുടെ ബാലു യാത്രയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music news. malayalam Newsbala bhaskarbalabhaskar cremation
News Summary - balabhasker's body cremated in santhikavadam
Next Story