കൊലയെന്ന സംശയം ആവർത്തിച്ച്​ ബാലഭാസ്​കറി​െൻറ പിതാവ്​

20:50 PM
10/12/2019
balabhaskar

തിരുവനന്തപുരം: കൂടെയുണ്ടായിരുന്നവരുടെ സാമ്പത്തിക തിരിമറി അറിഞ്ഞതുകൊണ്ടാവാം ബാലഭാസ്​കറിനെ കൊലപ്പെടുത്തിയതെന്ന സംശയം വീണ്ടും ഉന്നയിച്ച്​ പിതാവ്​ കെ.സി. ഉണ്ണി. കേസ്​ സി.ബി.ഐക്ക് വിട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

‘മക​​െൻറ മരണത്തിന്​ പിന്നിൽ ഗൂഢാലോചന ഉ​ണ്ടെന്ന്​ തന്നെയാണ്​ വിശ്വാസം. ബാലുവി​​െൻറ കൂടെയുണ്ടായിരുന്ന രണ്ട് മൂന്ന് മാനേജര്‍മാര്‍ വലിയ കേസുകളിൽ പ്രതികളായിരുന്നു. അവര്‍ നടത്തിയ സാമ്പത്തിക തിരിമറി ബാലു അറിഞ്ഞത് കൊണ്ട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാവാം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അത്ര തൃപ്തി തോന്നിയില്ല. അവര്‍ തങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ട പ്രാധാന്യം നൽകിയില്ല. 

എല്ലാം നഷ്​ടപ്പെട്ടാൽ ദൈവത്തെയല്ലേ വിളിക്കുക? അത് പോലെ ഇവിടെ കുറ്റാന്വേഷണത്തിൽ സി.ബി.ഐയെക്കാൾ വലിയ ഏജൻസി വേറെയില്ലല്ലോ. നടന്നത്​ അപകടമല്ല, മനഃപൂർവമുണ്ടാക്കിയ അപകടമാണെന്ന് തോന്നി. ഒരുപാട് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. എല്ലാം സി.ബി.ഐ അന്വേഷിക്കുമെന്നാണ് കരുതുന്നത്’ -പിതാവ്​ പറ‌ഞ്ഞു.

പുതിയ തെളിവുകളൊന്നും ത​​െൻറ പക്കലില്ല. ഒരൊറ്റ തവണ മാത്രം പ്രീമിയം അടച്ച 40 ലക്ഷത്തി​​െൻറ ഒരു ഇൻഷുറൻസ് കണ്ടു. അത് പുനലൂർ പോയാണ് എടുത്തിട്ടുള്ളത്. അതും അന്വേഷിക്കണം. ഇടിക്കുന്നതിന് മുമ്പ്​ അര്‍ജുൻ വാഹനത്തിൽനിന്ന് ചാടിയിട്ടുണ്ടാകാമെന്ന് തോന്നുന്നു. സെപ്​റ്റംബ‍ര്‍ 25ന് നടന്ന അപകടത്തിൽ മാസങ്ങൾ കഴിഞ്ഞാണ് വാഹനത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Loading...
COMMENTS