ബാലുവി​െൻറ പരിപാടി ജാനി ആദ്യമായി കാണാനെത്തിയപ്പോൾ; വേദനിപ്പിക്കുന്ന വീഡിയോ

15:13 PM
08/10/2018
balabhaskar-jani-together

അന്തരിച്ച വയലിനിസ്റ്റ്​ ബാലഭാസ്​കറി​​െൻറ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്​​. ഒരുകാലത്ത്​ സന്തോഷത്തോടെ ആസ്വദിച്ചിരുന്ന ബാലുവി​​െൻറ ​മനോഹരമായ പ്രകടനങ്ങൾ ഇപ്പോൾ കണ്ണീരോടെയല്ലാതെ ആർക്കും കേട്ടിരിക്കാനാവില്ല. എന്നാൽ അതിലും വേദനയുളവാക്കുന്നതാണ്​ ബാലുവി​േൻറതായി പുറത്തുവന്ന പുതിയ വീഡിയോ.

ബാലുവും മകളുമൊന്നിച്ചുള്ള ഇതുവരെ ആരും കാണാത്ത വീഡിയോ സുഹൃത്തും മ​െൻറലിസ്റ്റുമായ ആദിയാണ് പുറത്തുവിട്ടത്​​​. ആദ്യമായി മകൾ തേജസ്വിനി ബാല ബാലഭാസ്​കറി​​െൻറ പരിപാടി കാണാനെത്തിയപ്പോൾ മകൾക്ക്​ വേണ്ടി അദ്ദേഹം നീലാംബരി രാഗത്തിൽ വയലിൻ തന്ത്രികൾ മീട്ടുന്നതാണ്​ വീഡിയോയിൽ. 

ആദ്യം ​തന്നെ മകളെ തടിച്ചുകൂടിയ ആസ്വാദകർക്ക്​ പരിചയപ്പെടുത്തുകയാണ്​ ബാല. ശേഷം മകളോട്​ വേദിയിൽ നിന്നുകൊണ്ടു തന്നെ ബാല കിന്നരിക്കുന്നുമുണ്ട്​. അവസാനം ആസ്വാദകരുടെ അനുവാദത്തോടുകൂടി മകൾക്ക്​ വേണ്ടി അവൾക്ക്​ പ്രീയപ്പെട്ട രാഗം മീട്ടി. 

ഇതുവരെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്ന  ഇൗ വീഡിയോ റിലീസ്​ ചെയ്യുന്നു എന്ന്​ പറഞ്ഞുകൊണ്ടാണ്​ ആദി ഷെയർ ചെയ്​തത്​​. ബാലയുടെയും മകളുടെയും അതിമനോഹരമായ ഇൗ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​​.

Loading...
COMMENTS