തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹാനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അര്ജുൻതന്നെയായിരുന്നെന്ന് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മി. ശനിയാഴ്ച ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന് നൽകിയ മൊഴിയിലാണ് ലക്ഷ്മി കാര്യങ്ങൾ വ്യക്തമാക്കിയത്. അപകടം നടക്കുമ്പോൾ താനും മകളും വാഹനത്തിെൻറ മുൻസീറ്റിലായിരുന്നു. ക്ഷീണം കാരണം ബാലഭാസ്കർ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. ദീർഘയാത്രകളിൽ ബാലഭാസ്കർ ഡ്രൈവ് ചെയ്യാറില്ലെന്നും ലക്ഷ്മി മൊഴി നൽകി.
അതേസമയം, അപകടത്തെക്കുറിച്ച് തനിക്കൊന്നും ഓർമയില്ലെന്നാണ് ഡ്രൈവർ അർജുൻ മംഗലപുരം പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഒക്ടോബർ 16ന് അനന്തപുരി ആശുപത്രിയിലെ ചികിത്സക്കു ശേഷം തുടർചികിത്സക്കായി തൃശൂരിലേക്ക് പോകുന്നതിനു മുമ്പാണ് അർജുൻ മംഗലപുരം പൊലീസിന് മൊഴി നൽകിയത്. തൃശൂരിൽനിന്നും കൊല്ലംവരെ താനാണ് കാർ ഓടിച്ചിരുന്നത്. അതിനു ശേഷം പുലർച്ച മൂേന്നാടെ കൊല്ലത്തെ ഒരു കടയിൽനിന്നും ക്ഷീണംമൂലം താനും ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിക്കാൻ കയറി. അതിനു ശേഷം സംഭവിച്ചതൊന്നും തനിക്ക് ഓർമയില്ലെന്നുമാണ് അർജുെൻറ മൊഴി.ലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർജുെൻറ മൊഴി വീണ്ടും എടുക്കും. ഇയാൾ കള്ളം പറയുകയാണോ എന്ന സംശയം പൊലീസിനുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ ശാസ്ത്രീയ പരിശോധവേണ്ടിവരുമെന്നും ഡിവൈ.എസ്.പി അനിൽകുമാർ പറഞ്ഞു.
സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജങ്ഷനു സമീപം അപകടത്തിൽപെടുന്നത്. പുലർച്ച നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപടത്തിൽ മകൾ തേജസ്വിനി ബാല (രണ്ട്) തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് മരണത്തിന് കീഴടങ്ങിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 7:55 PM GMT Updated On
date_range 2018-11-04T06:07:02+05:30വണ്ടിയോടിച്ചത് ബാലഭാസ്കറല്ല; വഴിത്തിരിവായി ലക്ഷ്മിയുടെ മൊഴി
text_fieldsNext Story