ബാലുവും ജാനിയും പോയത്​ ലക്ഷ്​മിയെ അറിയിച്ചതായി വിവരം

01:05 AM
09/10/2018
balabhaskar family

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്​കറും മകൾ തേജസ്വിനി ബാലയും മരിച്ച കാര്യം  ചികിത്സയിൽ കഴിയുന്ന ഭാര്യ ലക്ഷ്മിയോട് അവരുടെ അമ്മ സംസാരിച്ചതായി വിവരം. ബാലുവിനെയും മകൾ ജാനിയെയും കുറിച്ച് ലക്ഷ്​മിയോട്​ അമ്മ​  സമാധാനപരമായി സംസാരി​െച്ചന്ന്​ സംഗീതജ്ഞൻ സ്​റ്റീഫൻ ദേവസി ഫേസ്ബുക്ക്​ വിഡിയോയിലൂടെയാണ്​ അറിയിച്ചത്​. 

വ​െൻറിലേറ്റർ സഹായത്തിന്​  പുറത്തുവന്നപ്പോഴാണ്​ മകളോട്​ അമ്മ സംസാരിച്ചത്. ‘ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നു. അവർ സ്വന്തമായി ശ്വാസം എടുത്തു തുടങ്ങി. ഒരു പക്ഷേ പതിയെ സംസാരിച്ചു തുടങ്ങും. ദൈവം സഹായിച്ചു, അവരുടെ അമ്മ സമാധാനപരമായി സംസാരിച്ചു. അവർ വളരെയധികം വേദനകളിലൂടെ കടന്നുപോകുന്നുണ്ടാകും  പക്ഷേ, അവരുടെ ആരോഗ്യം മെച്ചമായിട്ടുണ്ട്. ജീവിതം മുറുകെ പിടിക്കാൻ അവർക്ക്​ കരുത്തുകിട്ടാൻ എല്ലാവരും പ്രാർഥിക്കുക’ എന്നാണ്​ സ്​റ്റീഫൻ ദേവസി വിഡിയോയിൽ പറയുന്നത്​. 

ലക്ഷ്മി ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന്​  സ്​റ്റീഫൻ വിഡിയോയിലൂടെ അറിയിച്ചിരുന്നു, ആരോഗ്യനില മെച്ചപ്പെട്ട ലക്ഷ്മിയെ രണ്ടുമൂന്ന്​  ദിവസത്തിനുള്ളിൽ ഐ.സി.യുവിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റുമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Loading...
COMMENTS