മോഹൻലാലും ശ്രേയ ഘോഷാലും ആലപിച്ച നീരാളിയിലെ ആദ്യ ഗാന​െമത്തി VIDEO

22:32 PM
04/06/2018
NEERALI-MOVIE

മോഹൻലാലി​​െൻറ ഏറ്റവും പുതിയ ചിത്രം നീരാളിയിലെ ആദ്യ ഗാനം പുറത്തുവിട്ടു. മോഹൻലാലും ശ്രേയ ഘോഷാലും ചേര്‍ന്ന് ആലപിച്ച അഴകേ അഴകേ എന്ന് തുടങ്ങുന്ന മെലഡി ഓഡിയോ റിലീസിന് പിന്നാലെയാണ്​ പുറത്തുവിടുന്നത്​. 

സ്റ്റീഫൻ ദേവസ്സിയാണ് ഗാനത്തിനായി സംഗീതം ഒരുക്കിയത്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സ്റ്റീഫൻ ദേവസ്സി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ തന്നെ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സ്റ്റീഫൻ ദേവസ്സി സിനിമാ സംഗീത സംവിധാന രംഗത്തേക്കെത്തിയത്.

നാദിയ മൊയ്തു, പാർവതി നായർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റ്​ പ്രധാന താരങ്ങൾ. അജോയ് വർമ സംവിധാനം ചെയ്ത ചിത്രം 11 കോടി മുടക്കിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 15ന് പെരുന്നാൾ റിലീസായി നീരാളി തിയറ്ററുകളിലെത്തു.

Loading...
COMMENTS