പൃഥ്വിരാജിനെയോ ബിജു മേനോനെയോ അറിയില്ല; പക്ഷേ നഞ്ചമ്മയുടെ പാട്ട്​ ഹിറ്റ്​

00:20 AM
02/02/2020

കൊച്ചി: കറയുള്ള പല്ലും കാട്ടി ചിരിച്ച്​ കറ കളഞ്ഞ നിഷ്​കളങ്കതയോടെ പാടി സംഗീത പ്രേമികളുടെ മനസ്​ കീഴടക്കുകയാണ്​ അട്ടപ്പാടി ആദിവാസി കോളനിയിലെ നഞ്ചമ്മ.

‘അനാർക്കലി’ക്ക്​ ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ അവർ രചിച്ച്​ പാടിയ ‘കളക്കാത്ത സന്ദനമേര...’ എന്ന പാട്ട്​ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. നാടൻ ശീലുള്ള പാട്ടിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആലാപനത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഗാനം വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല. ജേക്​സ്​ ബിജോയ്​ ആണ്​ ഈണം പകർന്നിരിക്കുന്നത്​. 

പാട്ടിൻെറ അവസാനം തന്നെയും ബിജുമേനോനേയും അറിയുമോ എന്ന്​ നായകൻ പൃഥ്വിരാജ്​ ചോദിക്കു​േമ്പാൾ ‘ഇല്ല’ എന്നാണ്​ നഞ്ചമ്മയുടെ ചിരിച്ചുള്ള മറുപടി. ഈ നിഷ്​കളങ്കതയും പ്രേക്ഷകരെ ഏറെ ആകർഷിച്ചിരിക്കുകയാണ്​.    
അട്ടപ്പാടിയിലെ സബ് ഇൻസ്​പെക്​ടര്‍ അയ്യപ്പനായി ബിജു മേനോനും പട്ടാളത്തില്‍ 16 വര്‍ഷത്തെ സർവിസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും വേഷമിടുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛൻെറ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

സംവിധായകൻ രഞ്ജിത്തിൻെറ നേതൃത്വത്തിലുള്ള നിർമാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് നിർമാണം. പാലക്കാടും അട്ടപ്പാടിയുമായിരുന്നു ലൊക്കേഷൻ. സുദീപ് ഇളമൺ ആണ് കാമറ. ഫെബ്രുവരി 7ന് സിനിമ തിയറ്ററുകളിലെത്തും. 

 

Loading...
COMMENTS