ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും; അയ്യനെ വർണിച്ച്​ ബിജിബാലും ഹരിനാരായണനും

19:30 PM
04/12/2018
ayyan-song

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്​ കേരളത്തിൽ വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അയ്യപ്പനെ കുറിച്ച്​ വർണിക്കുന്ന മനോഹരഗാനവുമായി പ്രശസ്​ത സംഗീത സംവിധായകൻ ബിജിബാൽ. ബി.കെ ഹരിനാരായണ​​െൻറ വരികൾക്ക്​ ബിജിബാൽ സംഗീതം നൽകി ആലപിച്ച ഗാനത്തിന്​ മികച്ച ദൃശ്യങ്ങൾ ഒരുക്കിയത്​ പ്രയാഗ്​ മുകുന്ദനാണ്​.

‘നീ തന്നെയാണു ഞാനെന്നോതി നിൽക്കുന്ന കാനന ജ്യോതിയാണയ്യൻ’ എന്ന്​ തുടങ്ങുന്ന ഗാനം ബോധി സൈലൻറ്​ സ്​കേപ്​ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​ പുറത്തുവിട്ടത്​​. 

‘ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ’ എന്ന വരികളിലൂടെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന ഗാനത്തിൽ ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെ​​െൻറ ഗിരിമുടിയതെന്നോതുമയ്യൻ എന്നും പറയുന്നു​.

Loading...
COMMENTS