ഗാനഗന്ധർവ്വനും എസ്.പി.ബിയും പാടി അഭിനയിച്ച കിണറിലെ പാട്ട് VIDEO
text_fields25 വർഷങ്ങൾക്ക് ശേഷം തമിഴിലെയും മലയാളത്തിലെയും ഇതിഹാസ ഗായകർ ഒരുമിച്ചു പാടുന്നു. ദളപതിയിലെ ക്ലാസിക് ‘കാട്ടുക്കുയിലെ’ എന്ന ഗാനത്തിന് ശേഷം കെ.െജ യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും ഒരുമിക്കുന്ന പുതിയ പാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാടുന്നതോടൊപ്പം ഇരുവരും ഗാനരംഗങ്ങളിൽ അഭിനയിക്കുന്നുമുണ്ട്.
എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണർ’ എന്ന ചിത്രത്തിലെ ‘അയ്യാ സാമി’ എന്ന ഗാനമാണ് ചരിത്രമായത്. എം. ജയചന്ദ്രെൻറ സംഗീതത്തിൽ പുറത്ത് വന്ന ഗാനത്തിൽ കേരളം തമിഴ്നാട് െഎക്യത്തെ കുറിച്ചാണ് പറയുന്നത്. കളരിപ്പയറ്റും കഥകളിയും മട്ടന്നൂരിെൻറ ചെണ്ടമേളയും ഒപ്പം തമിഴ്നാട്ടുകാരുടെ ആഘോഷങ്ങളുമൊക്കെ ഗാനരംഗങ്ങളിൽ ദൃശ്യമാവുന്നുണ്ട്. എസ്.പി.ബിയും അദ്ദേഹത്തിെൻറ ഗുരുതുല്യനായ കെ.ജെ യേശുദാസും മനോഹരമായി ആലപിച്ച 'അയ്യാ സാമി' ഏറ്റെടുത്തിരിക്കുകയാണ് സംഗീത പ്രേമികൾ.
