കോഴിക്കോട്: മുൻകാല ആകാശവാണി ആർട്ടിസ്റ്റും ഗായികയും നാടക പ്രവർത്തകയുമായ ബീഗം റാബിയ അന്തരിച്ചു. 83 വയസ്സായിരുന് നു. വാർധക്യ
സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അന്ത്യം. കബറടക്കം ഉ ച്ചക്ക് ശേഷം 3.30ന് വെസ്റ്റ്ഹിൽ തോപ്പയിൽ ഖബർസ്ഥാനിൽ നടന്നു. മക്കൾ: നജ്മൽ ഹുസൈൻ, ഷക്കീൽ മുഹമ്മദ്, നിസാർ മുഹ മ്മദ്, വാഹിദ, ഷഹനാസ്, പർവീൺ താജ്, പരേതനായ സജ്ജാദ്. മരുക്കൾ: അഫ്ന, ആയിഷ, രഹ്ന, റാബിയ, ഷാനവാസ്, കരീം, നസീർ. കണ്ണ ൂർ റോഡിലെ മാളികപ്പുറത്ത് പറമ്പിലെ വീട്ടിലായിരുന്നു താമസം.
1965ൽ 'ചെമ്മീനി'ലെ കറുത്തമ്മയായി സ ംവിധായകൻ രാമു കാര്യാട്ട് ആദ്യം പരിഗണിച്ചത് ബീഗത്തെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പാക്കൊ രാനേണ്ടാർന്ന് നോവലിന്റെ നാടകാവിഷ്കാരത്തിൽ കുഞ്ഞുപ്പാത്തുമ്മയായി വേഷമിട്ടതാണ് സിനിമാ ക്ഷണത്തിന് ഇടയാക്കി യത്. എന്നാൽ, എതിർപ്പുകൾ ഭയന്ന് ക്ഷണം നിരസിച്ചു. പിന്നീടാണ് നടി ഷീലയെ തെരഞ്ഞെടുത്തത്. ഒടുവിൽ, വർഷങ്ങൾക്കു ശേഷം പൊന്നാനിയുടെ പശ്ചാത്തലത്തിൽ ആദി ബാലകൃഷ്ണൻ ഒരുക്കിയ 'പന്ത്' എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തി.
കോഴിക്കോട് ആകാശവാണി ആരംഭിച്ച കാലം, ‘ബാലലോകം’ പരിപാടി അവതരിപ്പിക്കാൻ നഗരത്തിലെ സ്കൂളുകളിൽ കുട്ടികളെ തേടിയിറങ്ങിയ തിക്കോടിയനും പി. ഭാസ്കരനും ആണ് ബീഗം റാബിയയിലെ ഗായികയെ ആദ്യമായി കണ്ടെത്തുന്നത്. കോഴിക്കോട് ബി.ഇ.എം സ്കൂളിലെ ആറാം ക്ലാസുകാരി റാബിയ അങ്ങനെ ആദ്യമായി ആകാശവാണിയിലെത്തി. ബാലലോകത്തിൽ സ്ഥിരമായതോടെ മാപ്പിളപ്പാട്ടും നാടൻപാട്ടും പാടിത്തുടങ്ങി.
മാനാഞ്ചിറ അൻസാരി പാർക്കിൽ ഒത്തു കൂടുന്നവരുടെ ഇഷ്ടപരിപാടി റാബിയ അവതരിപ്പിക്കുന്ന ‘നാട്ടിൻപുറം’ ആയിരുന്നു. നാട്ടുവിശേഷവും നാടൻ വർത്തമാനങ്ങളുമായി നാട്ടുശീലുകളാൽ റാബിയ പാടുന്ന നാടൻപാട്ടുകൾക്ക് ആരാധകരേറെയായിരുന്നു. അതുവഴി നാടകം, മഹിളാലയം, പഴയ ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിയ ദിൽ സേ ദിൽ തക്ക്... തുടങ്ങിയ പരിപാടികളിലൊക്കെ ബീഗം റാബിയ ഒഴിച്ചു നിർത്താനാവാത്ത സാന്നിധ്യമായി മാറി. അങ്ങനെ 17ാം വയസ്സിൽ ബീഗം റാബിയക്ക് ആകാശവാണിയിൽ 10 രൂപ ശമ്പളത്തിൽ റേഡിയോ ആർട്ടിസ്റ്റായി സ്ഥിരം ജോലി ലഭിച്ചു. മഹിളാലയത്തിൽ പരിപാടി അവതരിപ്പിച്ചു കൊണ്ടായിരുന്നു ഔദ്യോഗിക തുടക്കം.
വീട്ടിലെ സംസാരഭാഷ ഉർദുവായതിനാൽ ഹിന്ദി പാട്ടുകൾ വരികളിലെ അർഥമറിഞ്ഞ് തനിമ ചോരാതെ ആലപിക്കാനുള്ള റാബിയയുടെ കഴിവ് കണ്ട ആകാശവാണി പ്രക്ഷേപണകേന്ദ്രം മേധാവിയായിരുന്ന പി.വി. കൃഷ്ണമൂർത്തി ‘കോഴിക്കോടിന്റെ ലത മങ്കേഷ്കർ’ എന്നാണ് ബീഗത്തെ വിശേഷിപ്പിച്ചത്. സുഭാഷിതം മുതൽ കൃഷിപാഠം വരെ ബീഗത്തിന്റെ ഗാനങ്ങളില്ലാത്ത പരിപാടികൾ കുറവായിരുന്നു അന്നത്തെ ആകാശവാണി പ്രക്ഷേപണത്തിൽ.
ശബ്ദസൗകുമാര്യം കൊണ്ട് ആസ്വാദക മനസ്സിൽ നിറഞ്ഞു നിൽക്കുന്നതിനൊപ്പം റേഡിയോ നാടകങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾക്കും ബീഗം ജന്മം നൽകി. കുതിരവട്ടം പപ്പുവും ബാലൻ കെ. നായരും നിലമ്പൂർ ആയിഷയും ശാന്താദേവിയുമെല്ലാം റേഡിയോ നാടകങ്ങളിൽ സജീവമായ കാലത്ത് ഇവരോടൊപ്പം റാബിയ ചെയ്ത നാടകങ്ങൾ അനേകമാണ്. എം.ടി, എസ്.കെ. പൊറ്റക്കാട്ട്, കെ.ടി. വാസു പ്രദീപ്, പി.എൻ.എം. ആലിക്കോയ, ബി. മുഹമ്മദ്, കെ. തായാട്ട് തുടങ്ങി നിരവധി എഴുത്തുകാരുടെ നാടകങ്ങളിൽ ബീഗം റാബിയ തന്റെ ശബ്ദത്താൽ നിരവധി കഥാപാത്രങ്ങളെയാണ് നാടകപ്രേമികൾക്ക് സമ്മാനിച്ചത്.