വിനീത് ശ്രീനിവാസനും ശ്രീനിവാസനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന അരവിന്ദെൻറ അതിഥികൾ എന്ന ചിത്രത്തിലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്തുവിട്ടു. ഷാൻ റഹ്മാൻ ഇൗണമിട്ട രാസാത്തി എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീതും ലിയ സൂസൻ വർഗീസും ചേർന്നാണ്. ബി. കെ ഹരിനാരായണെൻറതാണ് വരികൾ.
ഉൗർവശിയും ശ്രീനിവാസനും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും അരവിന്ദെൻറ അതിഥികൾക്കുണ്ട്. കഥപറയുേമ്പാൾ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എം. മോഹനൻ ആണ് സംവിധായകൻ. രാജേഷ് രാഘവെൻറതാണ് തിരക്കഥ. സ്വരൂപ ഫിലിപ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.