റഹ്മാന്‍ മാജിക്ക് വീണ്ടും; സിങ്കപെണ്ണേ ഗാനം തരംഗമാകുന്നു! 

12:37 PM
24/07/2019

വിജയ് ചിത്രം ബിഗിലിലെ ആദ്യ പാട്ട് പുറത്തിറങ്ങി‍. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനാണ് വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ബിഗിലിലെ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്. എ.ആര്‍ റഹ്മാനും സാക്ഷ തിരുപതിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കർണാടകത്തിൽ രാഷ്ട്രീയ അട്ടിമറി നടന്ന ഇന്നലെ സിങ്കപെണ്ണേ ആണ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഇന്ത്യയിൽ ഒന്നാമതുണ്ടായിരുന്നത്.

എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിച്ചുകൊണ്ടുളള ഒരു പാട്ടായിരിക്കണം നമുക്ക് വേണ്ടതെന്ന് സംവിധായകന്‍ അറ്റ്‌ലീ റഹ്മാനോട് ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് സംഗീത മാന്ത്രികന്‍ റെക്കോര്‍ഡിംഗിലേക്ക് കടക്കുന്നതായാണ് കാണിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഈ ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ ലീക്കായിരുന്നു. ഇതിൻെറ ഒൗദ്യോഗിക പതിപ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയ്- അറ്റ്‌ലീ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മെര്‍സലിലെ ആളെപ്പോറാന്‍ തമിഴന്‍ എഴുതിയ വിവേകാണ് ഈ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും വിജയ് ചിത്രമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്ന് അറിയുന്നു.

Loading...
COMMENTS