മകൾ മുഖം മറച്ചതിന്​ വിമർശനം; തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്ന്​ റഹ്​മാൻ

  • മ​ക​ളു​ടെ നി​ഖാ​ബ്​ വി​വാ​ദ​മാ​ക്കി​യ​വ​ർ​ക്ക്​​ സം​ഗീ​ത ഇ​തി​ഹാ​സ​ത്തി​െൻറ മ​റു​പ​ടി

18:10 PM
07/02/2019
rahman-and-daughter

ചെ​ന്നൈ: പൊ​തു​വേ​ദി​യി​ൽ നി​ഖാ​ബ്​ ധ​രി​ച്ചെ​ത്തി​യ മ​ക​ളെ ​പ്ര​തി​രോ​ധി​ച്ച്​ സം​ഗീ​ത ഇ​തി​ഹാ​സം എ.​ആ​ർ. റ​ഹ്​​മാ​ൻ. നി​ര​വ​ധി ഒാ​സ്​​ക​റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച സ്ലം ​ഡോ​ഗ്​ മി​ല്യ​ന​യ​റു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ച്ച​ട​ങ്ങി​ലാ​ണ്​ എ.​ആ​ർ. റ​ഹ്​​മാ​​െൻറ മ​ക​ളും ഗാ​യി​ക​യു​മാ​യ ഖ​ദീ​ജ നി​ഖാ​ബ്​ ധ​രി​ച്ചെ​ത്തി​യ​ത്. ഖ​ദീ​ജ​യു​ടെ വേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. മ​ക​ളെ ‘അ​പ​രി​ഷ്​​കൃ​ത’ വേ​ഷം ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത്​ റ​ഹ്​​മാ​നാ​ണെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും ഉ​ണ്ടാ​യി. 

എ​ന്നാ​ൽ, മ​ക​ളു​ടെ വേ​ഷം അ​വ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി റ​ഹ്​​മാ​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി. ഖ​ദീ​ജ​യും സ​ഹോ​ദ​രി റ​ഹീ​മ​യും ഉ​മ്മ സൈ​റ​യും മു​കേ​ഷ്​ അം​ബാ​നി​യു​ടെ ഭാ​ര്യ നി​ത അം​ബാ​നി​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം ‘ഫ്രീ​ഡം ടു ​ചൂ​സ്​’ ഹാ​ഷ്​​ടാ​ഗോ​ടെ ട്വി​റ്റ​റി​ലി​ടു​ക​യും ചെ​യ്​​തു. ചി​ത്ര​ത്തി​ൽ ഖ​ദീ​ജ​യൊ​ഴി​കെ ആ​രും നി​ഖാ​ബ്​ ധ​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സ്ലം ​ഡോ​ഗ്​ മി​ല്യ​ന​യ​റു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്ന​ത്. പ​രി​പാ​ടി​യി​ൽ പി​താ​വു​മാ​യി ഖ​ദീ​ജ ന​ട​ത്തി​യ സം​ഭാ​ഷ​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 

ഒാ​സ്​​ക​ർ ജേ​താ​വാ​യ​ ശേ​ഷ​വും പി​താ​വി​​െൻറ വി​ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞ ഖ​ദീ​ജ, അ​ദ്ദേ​ഹം മ​ക്ക​ൾ​ക്ക്​ പ​ക​ർ​ന്നു​ത​ന്ന മൂ​ല്യ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞ്​ വി​കാ​ര​ഭ​രി​ത​യാ​യി. ഇ​തി​​െൻറ വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ നി​ഖാ​ബി​നെ ചൊ​ല്ലി വി​വാ​ദ​മു​ണ്ടാ​യ​ത്​. 

വേ​ഷ​ത്തി​ലും നി​ല​പാ​ടു​ക​ളി​ലും ര​ക്ഷി​താ​ക്ക​ളു​ടെ സ്വാ​ധീ​ന​മി​ല്ലെ​ന്നും അ​തെ​ല്ലാം തീ​രു​മാ​നി​ക്കാ​നു​ള്ള പ്രാ​യ​വും പാ​ക​ത​യു​മു​ള്ള ആ​ളാ​ണ്​ താ​നെ​ന്നും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​റ​ഞ്ഞ ഖ​ദീ​ജ, വേ​ഷം​ ഇ​ത്ര വ​ലി​യ വി​ഷ​യ​മാ​കു​മെ​ന്ന്​ ക​രു​തി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. ര​ജ​നീ​കാ​ന്ത്​ നാ​യ​ക​നാ​യ യെ​ന്തി​ര​ൻ സി​നി​മ​യി​ലെ പു​തി​യ മ​നി​ത എ​ന്ന പാ​ട്ടു​പാ​ടി ഖ​ദീ​ജ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു..

ഇൻസ്റ്റഗ്രാമിലായിരുന്നു ഖതീജയുടെ പ്രതികരണം. ‘തന്നെ പർദ്ദ ധരിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്​​. പൂർണ്ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് മുഖാവരണം ധരിച്ചത്​​. ജീവിതത്തിൽ എന്ത് തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയാം. പ്രായപൂർത്തിയായ ഒരു വ്യക്തിയാണ്​ ഞാൻ. എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്​. ഞാനും അത് മാത്രമാണ് ചെയ്തത്​. ഒരു കാര്യത്തെ കുറിച്ച് പൂർണമായും മനസിലാക്കാതെ ഒന്നും പറയരുതെന്നും ഖതീജ കുറിച്ചു.

Loading...
COMMENTS