മിഴാവിൻെറ നാദവിസ്​മയം പകർത്താൻ എ.ആർ. റഹ്മാൻ കലാമണ്ഡലത്തിൽ

22:13 PM
05/04/2018

ചെറുതുരുത്തി: കേരളത്തി​​െൻറ സ്വന്തം മിഴാവി​​െൻറ നാദവിസ്​മയം പകർത്താൻ വിശ്വപ്രസിദ്ധ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ കലാമണ്ഡലത്തിലെത്തി. മാധ്യമങ്ങൾക്കും ആരാധകർക്കും വിലക്കുണ്ടായിരുന്നെങ്കിലും റഹ്മാനെ കാണാൻ കലാമണ്ഡല പരിസരത്ത് ആയിരങ്ങൾ തടിച്ച് കൂടി. 

ഇന്ത്യയിലെ അഞ്ച് ഭാഷകളിലെ വൈവിധ്യമാർന്ന  കലാരൂപങ്ങളെ ഡോക്യുമ​െൻറ്  ചെയ്യുന്നതി​​െൻറ  ഭാഗമായായിരുന്നു റഹ്മാനും  നൂറോളം വരുന്ന ചിത്രീകരണ സംഘവും കലാമണ്ഡലത്തിലെത്തിയത്. കേരളത്തിൽ ‘മിഴാവി’നെ കുറിച്ച്​ മാത്രമാണ്​ ഡോക്യുമ​െൻറ്​ ചെയ്യുന്നത്​.

കലാമണ്ഡലത്തിലെ  മിഴാവ് അധ്യാപകൻ സജിത്താണ് മുഖ്യ കഥാപാത്രം.  കാലത്ത് കൂത്തമ്പലത്തിലും ഉച്ചതിരിഞ്ഞ് നിള കാമ്പസിലും ചിത്രീകരണം നടന്നു. റഹ്മാൻ ചെറുതുരുത്തി വിടും വരെ കനത്ത സുരക്ഷയിലായിരുന്നു പരിസരം. അതിനിടെ മാധ്യമ പ്രവർത്തകരെ അകറ്റിയത് പ്രതിഷേധത്തിനിടയാക്കി. 

Loading...
COMMENTS