ചെന്നൈ: സമ്മതിദാനാവകാശ ബോധവത്കരണത്തിൽ പങ്കാളികളാവണമെന്ന പ്രധാനമന്ത്രി നര േന്ദ്ര മോദിയുടെ അഭ്യർഥനക്ക് എ.ആർ. റഹ്മാെൻറ അനുകൂല ട്വീറ്റ്. ജനങ്ങളെ വോട്ട് രേഖപ്പെടുത്താൻ പ്രചോദിപ്പിക്കാനായി സഹകരണം അഭ്യർഥിച്ചാണ് മോദി ട്വീറ്റ് ചെയ്തിരുന്നത്. രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, വ്യവസായ പ്രമുഖർ, തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. ‘തീർച്ചയായും ചെയ്തിരിക്കും, നന്ദി’ എന്നാണ് എ.ആർ. റഹ്മാൻ മറുപടി നൽകിയത്.
We will ji ..Thank you https://t.co/5VAhFRbMpE
— A.R.Rahman (@arrahman) March 13, 2019