കാൻ ഫെസ്​റ്റിവലിൽ എത്തിയത്​ നോ​െമ്പടുത്ത്​​; റഹ്​മാന്​ ഇഫ്​താർ ഒരുക്കി അധികൃതർ

14:55 PM
14/05/2019

കാൻ​: ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയിൽ ഓസ്​കാർ ജേതാവ്​ എ.ആർ റഹ്​മാന്​ ഇഫ്​താ​റൊരുക്കി അധികൃതർ. കാനിൽ ​ ചടങ്ങിനെത്തിയപ്പോഴും റഹ്​മാൻ നോ​െമ്പടുത്തിരുന്നു. നോമ്പ്​ അവസാനിപ്പിച്ച ശേഷം ഒമ്പതു മണിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത​ു. 

8.51 ന്​ കാനിൽ നിന്നുള്ള ഇഫ്​താർ എന്ന അടികുറിപ്പോടെ റഹ്​മാൻ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്​. റഹ്​മാൻ സംവിധാനം ചെയ്​ത ഇന്ത്യയുടെ ആദ്യ വെർച്വൽ റിയാലിറ്റി ചിത്രമായ ‘ലേ മസ്​കി’​​​​െൻറ പ്രചാരണാർഥമാണ്​ അദ്ദേഹം കാനിലെത്തിയത്​. 

കടുത്ത മതവിശ്വാസിയാണ്​ എ.ആർ റഹ്​മാൻ. പ്രാർഥനകൾ തന്നെ പല തെറ്റുകളിൽ നിന്നും രക്ഷി​ച്ചിട്ടുണ്ടെന്ന്​ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

Loading...
COMMENTS