Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമതസ്പർധക്കുള്ള...

മതസ്പർധക്കുള്ള സമയമല്ല; അദൃശ്യശത്രുവിനെ നേരിടാൻ ഒരുമിച്ചു നിൽക്കാം -റഹ്​മാൻ

text_fields
bookmark_border
മതസ്പർധക്കുള്ള സമയമല്ല; അദൃശ്യശത്രുവിനെ നേരിടാൻ ഒരുമിച്ചു നിൽക്കാം -റഹ്​മാൻ
cancel

കോവിഡ്​ 19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്​ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകര്‍ക്ക് നന്ദി അറിയിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ. റഹ്​മാൻ. ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യത്തിനും നിസ്വാര്‍ത്ഥ സേവനത്തി നും നന്ദി അറിയിക്കുന്നതായി റഹ്മാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘നമുക്കിടയിലെ വ്യത്യാ സങ്ങളെ മറന്ന് ലോകത്തെ കീഴ്മേൽ മറിക്കുന്ന ഈ അദൃശ്യശത്രുവിനെ നേരിടാനുളള യജ്ഞത്തിൽ ഒരുമിച്ചു നിൽക്കണം. ദൈവം നമു ക്കുള്ളിൽ തന്നെയാണ്. ഇപ്പോൾ മതസ്പർധക്കുള്ള സമയമല്ല. സർക്കാരി​​െൻറ നിർദേശങ്ങൾ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങൾ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ഗുണകരമായി ഭവിക്കും. -അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ പോസ്റ്റി​​െൻറ പൂർണരൂപം

ഇന്ത്യയിലാകമാനമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലിചെയ്യുന്ന ഡോക്​ടർമാരോടും നഴ്​സുമാരോടും അവരുടെ ധൈര്യത്തിനും നിസ്വാർഥ സേവനത്തിനും നന്ദി അറിയിക്കാനാണ്​ ഇൗ സന്ദേശം​.

‘നമുക്കിടയിലെ വ്യത്യാസങ്ങളെ മറന്ന് ലോകത്തെ കീഴ്മേൽ മറിക്കുന്ന ഈ അദൃശ്യശത്രുവിനെ നേരിടാനുളള യജ്ഞത്തിൽ ഒരുമിച്ചു നിൽക്കണം. മനുഷ്യത്വം ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണ്. നമ്മുടെ അയൽക്കാരെയും പ്രായമാവരെയും അതിഥി തൊഴിലാളികളെയും നമുക്ക് സഹായിക്കാം.

ദൈവം നമുക്കുള്ളിൽ തന്നെയാണ്. ഇപ്പോൾ മതസ്പർധക്കുള്ള സമയമല്ല. സർക്കാരി​​െൻറ നിർദേശങ്ങൾ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങൾ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ഗുണകരമായി ഭവിക്കും. നിങ്ങൾ വൈറസി​​െൻറ വാഹകരാണെന്നു പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ അവഗണിക്കേണ്ട. വ്യാജ വാർത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വർധിപ്പിക്കേണ്ട സമയവുമല്ലിത്​. ചിന്തിച്ച് പ്രവർത്തിക്കാം. അനേകകോടി ആളുകളുടെ ജീവനുകൾ നമ്മുടെ കയ്യിലാണെന്ന ചിന്തയിൽ…’-റഹ്​മാൻ ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music newscovid 19
News Summary - ar rahman fb post for covid 19 heros-music news
Next Story