തിരക്കഥ, നിർമാണം: എ.ആർ റഹ്മാൻ;  99 സോങ്സ് റിലീസ് ജൂൺ 21ന്

11:50 AM
12/04/2019
AR Rahman

ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ തിരക്കഥ എഴുതിയ സിനിമ 99 സോങ്സ് റിലീസിന് ഒരുങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ജൂൺ 21ന് സിനിമ പുറത്തിറങ്ങുമെന്ന് റഹ്മാൻ പ്രഖ്യാപിച്ചു. ചിത്രത്തിൻെറ ഒറിജിനൽ സ്കോറും സംഗീതവും റഹ്മാൻ തന്നെയാണ്.


വിശ്വനേഷ് കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം റഹ്മാൻെറ വൈ.എം. മൂവിയും ജിയോ സ്റ്റുഡിയോയയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സംഗീതസംവിധായകനാകാൻ ആഗ്രഹിക്കുന്ന ഒരാളുടെ പോരാട്ടത്തിൻെറ കഥയാണ് ഈ ചിത്രം പറയുന്നത്. എഹ്സാൻ ഭട്ട്, എഡിലിസി വർഗീസ്, ടെൻസിൻ ദൽഹ എന്നി പുതമുഖങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. മനീഷ കൊയ് രാളയും ലിസ റേയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


 

Loading...
COMMENTS