നിഖാബ് ധരിച്ച് ഖദീജ; എ.ആർ റഹ്മാൻെറ മക്കളുടെ ഫോട്ടോ വൈറൽ

11:55 AM
09/02/2019

ചെന്നൈ: പൊ​തു​വേ​ദി​യി​ൽ നി​ഖാ​ബ്​ ധ​രി​ച്ചെ​ത്തി​യതിന് മകളെ വിമർശിച്ചവർക്കുള്ള മറുപടി ആവർത്തിച്ച് സംഗീത ഇതിഹാസം എ.ആർ റഹ്മാൻ. ഹലോ മാഗസിന് വേണ്ടി തൻെറ മക്കൾ പോസ് ചെയ്ത ഫോട്ടോ റഹ്മാൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ ഫാഷൻ വസ്ത്രം ധരിച്ച് തന്നെയാണ് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഖദീജ കറുപ്പും സ്വർണനിറവും ചേർന്ന നിഖാബ് ആണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി. 
 

 
 
 
 
 
 
 
 
 
 
 
 
 

Raheema ,Khatija and Ameen posing for Hello magazine 

A post shared by @ arrahman onകഴിഞ്ഞ ദിവസം സ്ലം ​ഡോ​ഗ്​ മി​ല്യ​ന​യ​റു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ​ ഖ​ദീ​ജ നി​ഖാ​ബ്​ ധ​രി​ച്ചെ​ത്തി​യ​ത് ചിലർ വിവാദമാക്കിയിരുന്നു. മ​ക​ളെ ‘അ​പ​രി​ഷ്​​കൃ​ത’ വേ​ഷം ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത്​ റ​ഹ്​​മാ​നാ​ണെ​ന്നായിരുന്നു ചിലർ ആ​ക്ഷേ​പ​ിച്ചത്. എ​ന്നാ​ൽ മ​ക​ളു​ടെ വേ​ഷം അ​വ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി റ​ഹ്​​മാ​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി. ഖ​ദീ​ജ​യും സ​ഹോ​ദ​രി റ​ഹീ​മ​യും ഉ​മ്മ സൈ​റ​യും മു​കേ​ഷ്​ അം​ബാ​നി​യു​ടെ ഭാ​ര്യ നി​ത അം​ബാ​നി​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം ‘ഫ്രീ​ഡം ടു ​ചൂ​സ്​’ ഹാ​ഷ്​​ടാ​ഗോ​ടെ റഹ്മാൻ ട്വി​റ്റ​റി​ലി​ട്ടിരുന്നു. ചി​ത്ര​ത്തി​ൽ ഖ​ദീ​ജ​യൊ​ഴി​കെ ആ​രും നി​ഖാ​ബ്​ ധ​രി​ച്ചിരുന്നില്ല.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സ്ലം ​ഡോ​ഗ്​ മി​ല്യ​ന​യ​റു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്ന​ത്. പ​രി​പാ​ടി​യി​ൽ പി​താ​വു​മാ​യി ഖ​ദീ​ജ ന​ട​ത്തി​യ സം​ഭാ​ഷ​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഒാ​സ്​​ക​ർ ജേ​താ​വാ​യ​ ശേ​ഷ​വും പി​താ​വി​​​െൻറ വി​ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞ ഖ​ദീ​ജ, അ​ദ്ദേ​ഹം മ​ക്ക​ൾ​ക്ക്​ പ​ക​ർ​ന്നു​ത​ന്ന മൂ​ല്യ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞ്​ വി​കാ​ര​ഭ​രി​ത​യാ​യി.
 

ഇ​തി​​​െൻറ വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ നി​ഖാ​ബി​നെ ചൊ​ല്ലി വി​വാ​ദ​മു​ണ്ടാ​യ​ത്​. വേ​ഷ​ത്തി​ലും നി​ല​പാ​ടു​ക​ളി​ലും ര​ക്ഷി​താ​ക്ക​ളു​ടെ സ്വാ​ധീ​ന​മി​ല്ലെ​ന്നും അ​തെ​ല്ലാം തീ​രു​മാ​നി​ക്കാ​നു​ള്ള പ്രാ​യ​വും പാ​ക​ത​യു​മു​ള്ള ആ​ളാ​ണ്​ താ​നെ​ന്നും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​റ​ഞ്ഞ ഖ​ദീ​ജ, വേ​ഷം​ ഇ​ത്ര വ​ലി​യ വി​ഷ​യ​മാ​കു​മെ​ന്ന്​ ക​രു​തി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. 

 

Loading...
COMMENTS