അവഞ്ചേഴ്സിന് സംഗീതമൊരുക്കാൻ എ.ആർ. റഹ്മാൻ

14:49 PM
26/03/2019

മാർവലിൻെറ അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന ഹോളിവുഡ് സിനിമയുടെ ഇന്ത്യൻ പതിപ്പിന് സംഗീതമൊരുക്കുന്നത് ഓസ്കർ ജേതാവ് എ.ആർ റഹ്മാൻ. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏപ്രിൽ 26 ന് ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യും. ഏപ്രിൽ ഒന്നിന് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങും. 

അവഞ്ചേഴ്സ് എൻഡ് ഗെയിമിനായി അനുയോജ്യവും സംതൃപ്തിയുണ്ടാക്കുന്നതുമായ ട്രാക്കുണ്ടാക്കാൻ വളരെയധികം സമ്മർദം ഉണ്ടായിരുന്നു. മാർവൽ ആരാധകരെ സംതൃപ്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു- റഹ്മാൻ പറഞ്ഞു. ഞങ്ങളെ പിന്തുണക്കുന്ന ആരാധകർക്കുള്ള നന്ദിയാണിത്- മാർവൽ ഇന്ത്യ സ്റ്റുഡിയോ ചീഫ് ബിക്രം ദഗ്ഗൽ വ്യക്തമാക്കി.

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ സിനിമയുടെ അവസാനത്തെ പതിപ്പാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ ഇന്ത്യയിൽ നിന്നും 250 കോടിയാണ് കലക്ട് ചെയ്തത്.

Loading...
COMMENTS