കാർവാർ (കർണാടക): തെൻറ മകളെന്ന് അവകാശപ്പെട്ട് മലയാളി വനിത രംഗത്തുവന്നതിനോട് മുഖംതിരിച്ച് ഗായിക അനുരാധ പഡ്വാൾ. അത്തരമൊരു പൊട്ട പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അവർ പറഞ്ഞു.
അനുരാധ പഡ്വാളിെൻറ മകളെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം വർക്കല സ്വദേശിനിയായ കർമല മോഡക്സ് കഴിഞ്ഞദിവസം കുടുംബകോടതിയിൽ പരാതി നൽകിയിരുന്നു. ഇവർ 50 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെടുകയുണ്ടായി.
ആക്ഷേപം ഉന്നയിച്ച വ്യക്തി മനോരോഗിയാണെന്ന് അനുരാധയുടെ വക്താവ് പറഞ്ഞു. അനുരാധ പഡ്വാളിെൻറ മകൾ കവിത ജനിച്ചത് ’74ലാണ്. അതുകൊണ്ടുതന്നെ അവരുടെ അവകാശവാദം തെറ്റാണ്. ആരോപണം ഉന്നയിച്ചയാൾ മകളാണെങ്കിൽ അവരോട് 50 കോടി ആവശ്യപ്പെടുകയല്ല വേണ്ടതെന്നും വക്താവ് കൂട്ടിച്ചേർത്തു.