ഇസ് ലാമാബാദ്: പാട്ടു പാടി പുലിവാല് പിടിച്ച ഗായകൻ നാടു വിട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ അറിയപ്പെടുന്ന ഗായകനായ തഹെർ ഷായാണ് ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് രാജ്യം വിട്ടത്. ഇദ്ദേഹത്തിെൻറ പാട്ടിൽ മതവിരുദ്ധ ഘടകങ്ങൾ ഉണ്ടായതായി ആരോപിച്ച് നവമാധ്യമങ്ങളിൽ വിവാദമുണ്ടായിരുന്നു.
2013ൽ റിലീസ്ചെയ്ത ആദ്യഗാനമായ െഎ ടു െഎ, 2016ൽ ഇറങ്ങിയ എയ്ഞ്ചൽ എന്നീ ഗാനങ്ങളാണ് വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമായത്. അതേസമയം തഹെർ ദുബായ് ഷോപ്പിങ്ഫെസ്റ്റ്വലിൽ പെങ്കടുക്കാനായി വിദേശത്തെന്നാണ് മറ്റൊരു സംഗീതജ്ഞൻ പറയുന്നത്.
തഹെർ എവിടെയാണെന്നറിയില്ല. അദ്ദേഹം പാകിസ്താൻ വിെട്ടന്ന് ഉറപ്പുണ്ടെന്നും സർക്കാർ തഹെറിന് മതിയായ സുരക്ഷ നൽകിയില്ലെന്നുമാണ് ഇയാളുടെ മാനേജരെ ഉദ്ധരിച്ച് പ്രദേശിക മാധ്യമമായ എക്സ്പ്രൈസ് ട്രൈബ്യുൺ റിപ്പോർട്ട് ചെയ്തത്.