പ്രശസ്​ത അമേരിക്കൻ റാപ്പർ മാക്​ മില്ലർ മരിച്ച നിലയിൽ

13:30 PM
08/09/2018
mac-miller

വാഷിങ്​ടൺ: അമേരിക്കയിലെ പ്രശസ്​ത റാപ് ഗായകൻ മാക്​ മില്ലറെ മരിച്ച നിലയിൽ ​കണ്ടെത്തി. 26 കാരനായ മില്ലറുടെ അമിതമായി ഡ്രഗ്​​ ഉപയോഗമാണ്​ മരണകാരണമെന്നാണ്​​​ റിപ്പോർട്ട്​. മാൽകോം മക്കോർമിക്​ എന്നാണ്​ യഥാർഥ നാമം. വീട്ടിനകത്ത്​ മരിച്ച നിലയിൽ ക​ണ്ടതിനെ തുടർന്ന്​ മില്ലറുടെ സുഹൃത്താണ്​ പൊലീസിനെ വിവരമറിയിച്ചത്​. 

വിഷാദരോഗത്തിനടിമയായിരുന്ന മില്ലർ ഇൗയടുത്താണ്​ കാമുകിയും പ്രശസ്​ത ഗായികയുമായ അരിയാന ഗ്രാ​​​െൻറയുമായി പിരിഞ്ഞത്​. മില്ലർ നിരോധിത ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ആരോപണമുണ്ട്​. മദ്യപിച്ച വാഹനമോടിച്ചതിന്​ ഗായകനെ രണ്ടുതവണ പൊലീസ്​ പിടികൂടുകയും ചെയ്​തിരുന്നു. 

മില്ലർക്ക്​ പ്രശസ്ത ഗായകൻ എഡ്​ ഷീറാൻ അടക്കമുള്ളവർ  ആദരാഞ്​ജലികൾ അർപ്പിച്ചു. മില്ലർ എന്നും ത​​​െൻറ പ്രിയപ്പെട്ടവനായിരുന്നുവെന്നായിരുന്നു ഷീറാ​​​െൻറ പ്രതികരണം. 

ed-sheeran-insta
Loading...
COMMENTS