"ആരാധികേ... മഞ്ഞുതിരും വഴിയരികേ"; മനംകവർന്ന് അമ്പിളിയിലെ പാട്ട് 

22:02 PM
01/08/2019
ambily-movie-poster-010819.jpg

സൗബിൻ ഷാഹിർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ അമ്പിളിയിലെ 'ആരാധികേ... മഞ്ഞുതിരും വഴിയരികേ' എന്ന പാട്ടിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അമ്പിളിയിലെ 'ഞാൻ ജാക്സനല്ലെടാ' എന്ന ട്രെയിലർ ഗാനം നേരത്തെ ശ്രദ്ധ നേടിയിരുന്നു. 

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോർജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അമ്പിളി. പുതുമുഖമായ തന്‍വി റാമാണ് ചിത്രത്തിലെ നായിക. 

വിനായക് ശശികുമാറാണ് 'ആരാധികേ... മഞ്ഞുതിരും വഴിയരികേ' എന്ന ഗാനത്തിന്‍റെ രചയിതാവ്. വിഷ്ണു വിജയ് ആണ് സംഗീതം നിർവഹിച്ചത്. സൂരജ് സന്തോഷ്, മധുവന്തി നാരായൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

Loading...
COMMENTS