'പുതുമഴയായി വന്നൂ നീ...' പുതിയ രൂപത്തിൽ ആകാശഗംഗ രണ്ടിൽ 

14:25 PM
16/08/2019
Akashaganga-two-160518.jpg

മലയാളത്തിലെ മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. വിനയൻ തന്നെയാണ് സംവിധാനം. ഹിറ്റ് ഗാനമായ 'പുതുമഴയായി വന്നൂ നീ' രണ്ടാംഭാഗത്തിലും ഉണ്ടാവും. പുതിയ രൂപത്തിലാണെന്ന് മാത്രം. 

കവർ സോങ് രൂപത്തിൽ 'പുതുമഴയായി വന്നൂ നീ' യൂട്യൂബിൽ പുറത്തിറക്കി. ശബ്നം റിയാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 1999ൽ റിലീസ് ചെയ്ത ഒന്നാംഭാഗത്തിൽ ഈ ഗാനം ആലപിച്ചത് കെ.എസ്. ചിത്രയായിരുന്നു. ബേണി ഇഗ്നേഷ്യസാണ് സംഗീത സംവിധാനം. എസ്. രമേശൻ നായരുടേതാണ് വരികൾ. 

ബിജിബാലാണ് പുതിയ ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ഈ വര്‍ഷത്തെ ഓണം റിലീസായി ആകാശഗംഗ 2 തിയറ്ററുകളിലെത്തും. 

 

Loading...
COMMENTS