​െഎക്കരക്കോണത്തിന്​ ഇൗണമിടുന്നത്​​ ബഗ്ദാദിനും കണ്ണടക്കും ഇൗണമിട്ട ബിജുറാം VIDEO

18:20 PM
08/09/2018
biju-ram

ബിജു മജീദ്​ സംവിധാനം ചെയ്യുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന സിനിമയിലെ ഗാനങ്ങൾക്ക്​ ഇൗണമിടുന്നത്​ കണ്ണട, ബാഗ്ദാദ്, കർഷക​​െൻറ ആത്മഹത്യാക്കുറിപ്പ് തുടങ്ങിയ കവിതകൾക്ക് ഈണം പകർന്ന പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബി. ആർ. ബിജുറാം.​ പ്രശസ്ത നടൻ സലിംകുമാർ സംവിധാനം ചെയ്ത 'കറുത്ത ജൂതൻ' ആയിരുന്നു ബിജുവി​​െൻറ ആദ്യ സിനിമ. 

എട്ട് പാട്ടുകൾ അടങ്ങിയ ചിത്രത്തിനായി ഗാനങ്ങൾ രചിച്ചിരിക്കുന്നത്  സോഹൻ റോയ് ആണ്. സുദീപ് കുമാർ, വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, അജയ് വാര്യർ  തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം ഇൻഡിവുഡ് ടാലൻറ്​ ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഖിൽ മേനോൻ, ബിച്ചു വേണു, ശരണ്യ തുടങ്ങിയ നവാഗതരും സിനിമയിൽ പാടിയിട്ടുണ്ട്.

"അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടുപോയവൻ രക്തസാക്ഷി" എന്ന മുരുക​​െൻറ കവിതയും സിംഹേന്ദ്രമധ്യമം എന്ന കർണ്ണാട്ടിക് രാഗത്തിൽ ബിജു സംഗീതം ചെയ്തതാണ്​. മഞ്ചാടി, പൂപ്പി, കാത്തു, മായാവി, ലുട്ടാപ്പി തുടങ്ങിയ അനിമേഷൻ സി ഡി കളിലെ പാട്ടുകളുടെയും പശ്ചാത്തല സംഗീതം ബിജുറാമി​േൻറതായിരുന്നു.

​െഎക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമ ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡി​​െൻറ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ചിരിക്കുന്നു. കഥ, തിരക്കഥ,സംഭാഷണം: കെ. ഷിബു രാജ്. സെപ്റ്റംബർ 21ന് കേരത്തിലെ നൂറോളം പ്രമുഖ തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Loading...
COMMENTS