ബാഹുബലിയായി അജു വർഗീസ്, ദേവസേനയായി അനശ്വര രാജൻ. ബിജു മേനോൻ നായകനാകുന്ന 'ആദ്യരാത്രി' എന്ന സിനിമയിലെ 'ഞാനെന്നും ക ിനാവു കണ്ടൊരെന്‍റെ ധീരവീര നായകാ...' ഗാനരംഗത്താണ് ബാഹുബലി മലയാളത്തിലേക്കെത്തുന്നത്.
സന്തോഷ് വർമയുടെ വരികൾക ്ക് ബിജിബാലാണ് സംഗീതം നൽകിയത്. ആൻ ആമി, രഞ്ജിത് ജയരാമൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജിബു ജേക്കബാണ് 'ആദ്യരാത്രി'യുടെ സംവിധായകൻ. സെൻട്രൽ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഷാരിസ്-ജെബിൻ എന്നിവർ ചേർന്നാണ്.