നടിയും ഗായികയുമായ രമ്യ നമ്പീശൻ സ്വന്തം യൂട്യൂബ് ചാനലുമായി രംഗത്ത്. ‘രമ്യ നമ്പീശൻ എൻകോർ’ എന്ന പേരിലാണ് പാ ട്ടും നൃത്തവുമൊക്കെ ഉൾപെടുന്ന ചാനൽ. ആകർഷകമായ ആദ്യ ടീസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് യൂട്യൂബ് ചാനൽ തുടങ്ങുന്നതായി രമ്യയുടെ പ്രഖ്യാപനം.
വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പരമ്പരാഗത ഗാനം അവതരിപ്പിച്ചാണ് ആദ്യ ടീസർ തുടങ്ങുന്നത്. പട്ടികവർഗ വിഭാഗക്കാരായ കുട്ടികൾക്കൊപ്പം ‘കുഹൂകു’ എന്നു തുടങ്ങുന്ന ഗാനമാണ് രമ്യ ആലപിക്കുന്നത്. ഉള്ളടക്കത്തിെൻറ സമ്പുഷ്ടതകൊണ്ട് ചാനൽ എല്ലാവർക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയെന്ന് രമ്യ പറയുന്നു.