ഡിവില്ലേഴ്​സെന്ന സകലകലാ വല്ലഭൻ VIDEO

17:43 PM
24/05/2018
AB de Villiers

അബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴ്​സ്​ ക്രിക്കറ്റ്​ പ്രേമികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പേര്​. മൈതാനിക്കകത്തെ പ്രകടനം കൊണ്ട്​ താരം രാജ്യങ്ങൾതോറും ആരാധകരെയുണ്ടാക്കി. മികച്ച പെരുമാറ്റവും സൗമ്യതയും ദാനശീലവും കൊണ്ട്​ ഒാഫ്​ ഫീൽഡിലും ഇഷ്​ടക്കാരേറെ.

താരത്തിന്​ കായിക ഇനങ്ങളിൽ മാത്രമാണ്​ കഴിവെന്ന്​ കരുതിയവർക്ക്​ തെറ്റി. കലാപരമായും ഇദ്ദേഹം പി​ന്നോട്ടല്ല. ഡിവില്ലേഴ്​സി​​​​​െൻറതായി വർഷങ്ങൾക്ക്​ മുമ്പ്​ ഒരു മ്യൂസിക്​ ആൽബം പുറത്തുവന്നിരുന്നു​.

MAKE YOUR DREAM COME TRUE എന്ന ആൽബത്തിൽ​ എബിഡിയും പ്രശസ്​ത ദക്ഷിണാഫ്രിക്കൻ ഗായകനും ചേർന്ന്​ പാടിയ പാട്ട്​ വിരമിക്കലിന്​ ശേഷം ആരാധകർ ഏറ്റുപാടുകയാണ്​​. 

ദക്ഷിണാഫ്രിക്കയിലെ ബെലാബെലയിൽ ജനിച്ച​ ഡിവി​േ​ല്ലഴ്​സ്​ ക്രിക്കറ്റിനു പുറമേ ഗോൾഫ്​, ഹോക്കി, ടെന്നീസ്​, സ്വിമ്മിംഗ്​, അത്​ലറ്റിക്​ എന്നിവയിലെല്ലാം ചെറുപ്പം മുതലേ കഴിവ്​ തെളിയിച്ചയാളാണ്​. 

Loading...
COMMENTS