ആരും കാണാതെ; അള്ള്​ രാമേന്ദ്രനിലെ ആദ്യ ഗാനമെത്തി

17:29 PM
08/01/2019
allu-ramendran-song

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു "ആരും കാണാതെ" എന്ന് തുടങ്ങുന്ന റൊമാൻറിക്​ ഗാനത്തിന്​ ഷാൻ റഹ്‌മാനാണ് ഈണം പകർന്നിരിക്കുന്നത്. ഹരിനാരായണൻ ബി കെയുടെ വരികൾ അധീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്നു.

ബിലഹരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമേ ചാന്ദിനി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ, ഗിരീഷ് എന്നിവര്‍ ചേർന്നാണ് ചിത്രത്തി​​െൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ജിംഷി ഖാലിദും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസി​​െൻറ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

 

Loading...
COMMENTS