താടിയും മുടിയും നീട്ടി സൗബിൻ ചോദിക്കുന്നു; ആരാണ് ഞാൻ
text_fieldsസംവിധായക വേഷത്തിലും നായക വേഷത്തിലുമായി മലയാള സിനിമക്ക് രണ്ട് ബ്ലോക്ബസ്റ്ററുകൾ തന്ന സൗബിൻ ഷാഹിർ തെൻറ ഏറ്റവും പുതിയ ചിത്രമായ മോഹൻലാലിൽ എത്തുന്നത് ബ്രഹ്മാണ്ഡ ഗെറ്റപ്പിൽ. താടിയും മുടിയും നീട്ടി വളർത്തി ജിപ്സി രൂപത്തിലുള്ള സൗബിന് പക്ഷെ സിനിമ കഴിയുന്നത് വരെ ആരാണ് താനെന്ന സത്യം പിടികിട്ടുന്നില്ല.
തിയറ്ററുകളിൽ ചിരിപടർത്തിയ സൗബിെൻറ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടു. ‘ആരാണ് ഞാൻ’ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രകാശ് അലക്സ് സംഗീതം നൽകിയ ഗാനത്തിെൻറ വരികൾ സുഹൈൽ കോയയുടേതാണ്. ജസ്റ്റിൻ ഫെർണാണ്ടസാണ് ആലപിച്ചിരിക്കുന്നത്.
മഞ്ജുവാര്യർ കടുത്ത മോഹൻലാൽ ആരാധികയായി എത്തുന്ന മോഹൻലാലിൽ ഒരു പ്രധാന വേഷത്തിൽ സൗബിനുമുണ്ട്. ഇന്ദ്രജിത്താണ് നായകൻ. സാജിദ് യഹ്യ സംവിധാനം ചെയ്ത മോഹൻലാൽ നിർമിച്ചിരിക്കുന്നത് അനിൽ കുമാറാണ്.
